Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excise Arrests

Kottayam

ഒ​ന്നേ​കാ​ല്‍ കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് എ​ക്‌​സൈ​സ് പി​ടി​യി​ല്‍

കോ​ട്ട​യം: ഒ​ന്നേ​കാ​ല്‍ കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് കോ​ട്ട​യം എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി. പു​ല്ല​രി​ക്കു​ന്ന് സ്വ​ദേ​ശി അ​മ​ല്‍ വി​ന​യ​ച​ന്ദ്ര​ന്‍ (25) ആണ് അ​റ​സ്റ്റിലായത്.

ക്രി​സ്മ​സ്- ന്യൂ ​ഇ​യ​ര്‍ സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ലെ ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​രെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​യി​ല്‍ കോ​ട്ട​യം മ​ര്യാ​തു​രു​ത്ത് ഭാ​ഗ​ത്തു​നി​ന്നും ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ന​ഗ​ര​ത്തി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും യു​വാ​ക്ക​ള്‍ക്കും ഇ​യാ​ള്‍ ക​ഞ്ചാ​വ് ന​ല്‍കി​യി​രു​ന്ന​താ​യി നേ​ര​ത്തേ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നാ​യി ഇ​യാ​ള്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ന​ഗ​ര​പ​രി​സ​ര​ങ്ങ​ളി​ലെ​ത്തു​ക പ​തി​വാ​യി​രു​ന്നു​വെ​ന്നും എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി.​ജി. രാ​ജേ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍സ്പെ​ക്‌​ട​ര്‍മാ​രാ​യ അ​രു​ണ്‍ സി. ​ദാ​സ്, ഹ​രി​ഹ​ര​ന്‍ പോ​റ്റി, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍മാ​രാ​യ കെ.​ജി. ജോ​സ​ഫ്, കെ. ​അ​ഫ്‌​സ​ല്‍, കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പ്ര​വീ​ണ്‍ ശി​വാ​ന​ന്ദ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍മാ​രാ​യ എം.​ജി. പ്ര​ദീ​പ്, ശ്യാം ​ശ​ശി​ധ​ര​ന്‍, ഒ.​എ. അ​രു​ണ്‍ലാ​ല്‍, അ​ജു ജോ​സ​ഫ്, വ​നി​താ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ കെ.​ജി. അ​മ്പി​ളി എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up